എഴുപുന്ന ഗ്രാമ പഞ്ചായത്തിൻറെ ചരിത്രം
പണ്ടെന്നൊ ഈ പ്രദേശത്ത് കൈനിക്കര, കോവിലകത്തുമന, ചെറുവള്ളില്മന, പുതുക്കുളങ്ങരമന, മുട്ടത്തിമന, വാടക്കകത്തുമന, പിള്ളേഴത്തുമന എന്നിങ്ങനെ ഏഴു മനകള്‍ ഉണ്ടായിരുന്നുവത്രെ. അക്കാരണത്താല്‍ ഇവിടം ഏഴുമന എന്നു വിളിച്ചുപോന്നു. ഏഴുമന കാലാന്തരത്തില്‍ എഴുപുന്നയായി മാറി. ഇന്ന് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ ഉള്‍പ്പെടുന്ന പഞ്ചായത്താണ് എഴുപുന്ന. പഞ്ചായത്തിന്റെ വാര്‍ഡുകളുടെ എണ്ണം 10 ആണ്. തുടക്കത്തില്‍ 6 വാര്‍ഡുകളും 7 മെമ്പര്‍മാരുമാണുണ്ടായിരുന്നത്. എരമല്ലൂരിനു തെക്കുകിഴക്കായി കാക്കത്തുരുത്ത് എന്നൊരു ദ്വീപുണ്ട്. ഏഴുപുന്നക്കരയോടു ചേര്‍ന്നുകിടക്കുന്ന കരിനീലച്ചാര്ത്തണിഞ്ഞ കരയെ നീണ്ടകര എന്നു പറയുന്നു. വടക്കുള്ള കൊച്ചുദ്വീപാണ് നരിയാണ്ടി, നരിയെ ആണ്ടുന്ന ദ്വീപായിരുന്ന ഇവിടെ ജനവാസം തുടങ്ങിയതോടെയാണത്രെ നരിയാണ്ടി ആയത്. വെള്ളക്കെട്ടുകളും കുറ്റിക്കാടുകളും നിറഞ്ഞതായിരുന്നു ഈ പ്രദേശം. ഇതെല്ലാം കൂടിച്ചേര്‍ന്നതാണ് ഗ്രാമീണസുന്ദരമായ...
കൂടുതൽ വായിക്കുക