ഇത് നിർമ്മാണത്തിലിരിക്കുന്ന വെബ് സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്.

എഴുപുന്ന പഞ്ചായത്ത്

എഴുപുന്ന പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത് --

ബിന്ദു ഷാജി

പ്രസിഡൻ്റ്

അനിൽകുമാർ വി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രസന്ന വി ആർ

ചെയര്‍മാന്‍,വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

അനിൽകുമാർ പി പി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗിരിജ

ചെയര്‍മാന്‍ , ആരോഗ്യവുമ വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

രേഖ കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പേര് എഴുപുന്ന ഗ്രാമപഞ്ചായത്ത്

ജില്ല ആലപ്പുഴ

താലൂക്ക് ചേർത്തല

ബ്ലോക്ക് പട്ടണക്കാട്

വില്ലേജ് എഴുപുന്ന

വിസ്തീർണ്ണം 14.08 ച.മീ

 

K-SMART App

K-SMART - Mobile App

Download Now

decorative icons

എഴുപുന്ന ഗ്രാമ പഞ്ചായത്തിൻറെ ചരിത്രം

പണ്ടെന്നൊ ഈ പ്രദേശത്ത് കൈനിക്കര, കോവിലകത്തുമന, ചെറുവള്ളില്‍മന, പുതുക്കുളങ്ങരമന, മുട്ടത്തിമന, വാടക്കകത്തുമന, പിള്ളേഴത്തുമന എന്നിങ്ങനെ ഏഴു മനകള്‍ ഉണ്ടായിരുന്നുവത്രെ. അക്കാരണത്താല്‍ ഇവിടം ഏഴുമന എന്നു വിളിച്ചുപോന്നു. ഏഴുമന കാലാന്തരത്തില്‍ എഴുപുന്നയായി മാറി. ഇന്ന് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ ഉള്‍പ്പെടുന്ന പഞ്ചായത്താണ് എഴുപുന്ന. പഞ്ചായത്തിന്റെ വാര്‍ഡുകളുടെ എണ്ണം 10 ആണ്. തുടക്കത്തില്‍ 6 വാര്‍ഡുകളും 7 മെമ്പര്‍മാരുമാണുണ്ടായിരുന്നത്. എരമല്ലൂരിനു തെക്കുകിഴക്കായി കാക്കത്തുരുത്ത് എന്നൊരു ദ്വീപുണ്ട്. ഏഴുപുന്നക്കരയോടു ചേര്‍ന്നുകിടക്കുന്ന കരിനീലച്ചാര്‍ത്തണിഞ്ഞ കരയെ നീണ്ടകര എന്നു പറയുന്നു. വടക്കുള്ള കൊച്ചുദ്വീപാണ് നരിയാണ്ടി, നരിയെ ആണ്ടുന്ന ദ്വീപായിരുന്ന ഇവിടെ ജനവാസം തുടങ്ങിയതോടെയാണത്രെ നരിയാണ്ടി ആയത്. വെള്ളക്കെട്ടുകളും കുറ്റിക്കാടുകളും നിറഞ്ഞതായിരുന്നു ഈ പ്രദേശം. ഇതെല്ലാം കൂടിച്ചേര്‍ന്നതാണ് ഗ്രാമീണസുന്ദരമായ...

കൂടുതൽ വായിക്കുക